ന്യൂഡൽഹി: റോഡ് ഗതാഗത, ഹൈവെ മന്ത്രാലയം സമർപ്പിച്ച നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇനി മുതൽ 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനാകില്ല. 2022 ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുന്ന രൂപത്തിലാണ് കരടു നിർദേശമുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മുനിസിപ്പൽ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് ഇതു ബാധകമാകും. 2021-22 വർഷത്തെ കേന്ദ്ര ബജറ്റിലെ 'പഴയ വാഹനങ്ങൾ ഒഴിവാക്കുന്ന നയ'ത്തിെൻറ ഭാഗമായാണ് പുതിയ തീരുമാനം. പഴയ വാഹനങ്ങൾ പുതിയവയേക്കാൾ 12 മടങ്ങുവരെ മലിനീകരണത്തിന് കാരണമാകുന്നതായാണ് കണക്ക്.
പുതിയ നിർദേശത്തിൽ മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. ഇത് 30 ദിവസത്തിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.