സി.പി.എം നേതാക്കളുടെ ചിത്രം മോർഫ്​ ചെയ്​ത്​ ചൈനയെ അനുകൂലിച്ചതായി വ്യാജ പ്രചാരണം

ന്യൂഡൽഹി: സി.പി.എം നേതാക്കളുടെ ഫോ​ട്ടോയിൽ ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യം മോർഫ്​ ചെയ്​ത്​ കയറ്റി വ്യാജപ്രചാരണം. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരുടെ ഫോട്ടോയാണ്​ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്​. "ഇന്ത്യൻ ആർമി ഡൗൺ ഡൗൺ, ഞങ്ങൾ ചൈനയെ പിന്തുണയ്ക്കുന്നു.. സിന്ദാബാദ്" എന്നാണ്​ പ്ലക്കാർഡിൽ എഡിറ്റ്​ ചെയ്​ത്​ ചേർത്തത്​.  

കേന്ദ്ര സർക്കാറി​െൻറ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 16ന്​ സി.പി​.എം നടത്തിയ പ്രതിഷേധത്തി​െൻറ ചിത്രങ്ങളാണ്​ ദുരുപയോഗം ചെയ്​തത്​. ചൈനീസ്​ അതിക്രമത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പശ്​ചാത്തലത്തിലാണ്​ വ്യാജപ്രചാരണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണക്കുന്നുവെന്നാണ്​ ഇതോടൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്​. ​ 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.