ദാ...! വീട്ടിനുള്ളി​െല മെത്തയിൽ ഒരു കടുവ

ദിസ്​പൂർ: ഒരു വീട്ടിലെ മെത്തയിൽ സുഖമായി വിശ്രമിക്കുന്ന കടുവയുടെ ചിത്രം ഇപ്പോൾ​ ട്വിറ്ററിൽ വൈറലായിക്കൊണ്ട ിരിക്കുകയാണ്​. പ്രളയത്തിൽ മുങ്ങിയ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന്​ രക്ഷപ്പെ​ട്ടെത്തിയ കടുവയാണ്​ ദേശ ീയപാത 37ന്​ സമീപത്തെ വീട്ടിൽ​ അഭയം പ്രാപിച്ചത്​.

വൈൽഡ്​ ലൈഫ് ​ട്രസ്​റ്റ്​ ഇന്ത്യയാണ്​ ചിത്രം ട്വിറ്ററിലൂട െ പുറത്തു​വിട്ടത്​. കടുവക്ക്​ വീട്ടിൽ നിന്ന്​ കാട്ടിലേക്ക്​ സുരക്ഷിത വഴിയൊരുക്കാൻ നേരം ഇരുട്ടാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.

പ്രളയത്തിൽ പെട്ട്​ ഉദ്യാനത്തിൻെറ 95 ശതമാനവും മുങ്ങിയിരിക്കുകയാണ്​. നിരവധി മൃഗങ്ങൾ ഇവിടെ നിന്ന്​ മാറ്റപ്പെട്ടു. പ്രളയം കനത്ത ആഘാതമാണ്​ കാസിരംഗ ദേശീയോദ്യാനത്തിലെ വന്യ ജീവികളിലേൽപ്പിച്ചത്​​.

17 മൃഗങ്ങളാണ്​ കഴിഞ്ഞ ഒരാഴ്​ചക്കകം​ ചത്തത്​. ഇതിൽ ഒമ്പതെണ്ണവും വാഹനമിടിച്ചാണ്​ ജീവൻ വെടിഞ്ഞത്​​. മൺസൂൺ കാലത്ത്​ ഉദ്യാനത്തിലെ കുന്നുകളിലാണ്​ മൃഗങ്ങൾ കഴിയാറ്​. 140ലേറെ കുന്നുകൾ ഉദ്യാനത്തിലുണ്ട്​.

Tags:    
News Summary - In photos, tiger chooses ‘bed n breakfast’ to escape floods in Assam’s Kaziranga -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.