ന്യൂഡൽഹി: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും മുൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയുമായ പ്രഫ.എം.ജി.കെ മേനോൻ(88) അന്തരിച്ചു. വി.പി സിങ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന എം.ജി.കെ മേനോൻ ഇന്ത്യയുടെ ശാസ്ത്ര സാേങ്കതിക വളർച്ചയിലും, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പരിപോഷിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
1928 ആഗസ്റ്റ് 28 ന് മംഗലാപുരത്താണ് മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോെൻറ ജനനം. ജോധ്പൂരിലെ ജസ്വന്ത് കോളജിൽ നിന്നും ബോംബെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്റ്റോൾ യൂനിേവഴ്സിററിയിൽ നിന്നും പിഎച്.ഡി എടുത്തു. ഹോമി ജെ ഭാഭയുടെ നിർദേശത്തെ തുടർന്ന് ഇന്ത്യയിലെത്തിയ എം.ജി.കെ മേനാൻ 1955-ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടെമൻറൽ റിസർച്ചിൽ (TIFR) ചേർന്നു. 38 ാം വയസിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറായി. ഒമ്പതു വർഷത്തോളം ചുമതല വഹിച്ചു. ശാസ്ത്ര സാേങ്കതിക സെക്രട്ടറി(1971–1982), ഐ.എസ്.ആർ.ഒ ചെയർമാൻ, പ്രധാനമന്ത്രിയുടെ ശാസ്്ത്ര ഉപദേഷ്ടാവ് , ആസൂത്രണ കമീഷൻ അംഗം, സിഎസ്െഎആർ ഡയറക്ടർ ജനറൽ, വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1990–96കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
പദ്മശ്രീ (1961) പദ്മഭൂഷൺ (1968) പദ്മവിഭൂഷൺ (1985)ബഹുമതി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.