ന്യൂഡൽഹി: വിവാദമായ "ഗോളി മാരോ" (രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക) പരാമർശത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറി നെ വെല്ലുവിളിച്ച് എ.ഐ.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി.
"എന്നെ വെടിവെച്ചുകൊല്ലാനായി ഒരു സ്ഥലം ഇന്ത്യയിൽ തെരഞ്ഞെട ുക്കണമെന്ന് അനുരാഗ് താക്കൂറിനെ ഞാൻ വെല്ലുവിളിക്കുന്നു. ഞാൻ അവിടേക്ക് വരാൻ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവനകൾ എൻെറ ഹൃദയത്തിൽ ഭയം സൃഷ്ടിക്കുകയില്ല. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ധാരാളം റോഡിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കാൻ അവർ തീരുമാനിച്ചതാണ് -അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതേ തുടർന്ന് താക്കൂറിന് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബി.ജെ.പി എം.പി ലംഘിച്ചതായും വ്യാഴാഴ്ച ഉച്ചയോടെ കേന്ദ്രമന്ത്രിയോട് മറുപടി നൽകാനും കമീഷൻ ഉത്തരവിട്ടിരുന്നു.
രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്നാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലെ റിത്താലയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തവേ അനുരാഗ് താക്കൂർ പ്രസംഗിച്ചത്. സി.എ.എക്കെതിരെ ഡൽഹി ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.