സാമ്പത്തിക തീരുമാനങ്ങള്‍ക്ക് എതിരായ പൊതുതാല്‍പര്യ ഹരജികള്‍ തള്ളണമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക തീരുമാനങ്ങളെ ചോദ്യംചെയ്യുന്നതിന് പൊതുതാല്‍പര്യ ഹരജികള്‍ ആയുധമാക്കാന്‍ അനുവദിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഡല്‍ഹി ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ നല്‍കിയ ഹരജിയെ എതിര്‍ത്താണ് ആര്‍.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്.സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധവും വിവേചനപരവുമാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജി തള്ളിക്കളയാനും റിസര്‍വ് ബാങ്ക് വാദിച്ചു. പൊതുതാല്‍പര്യ ഹരജികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യത്തിന്‍െറ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്യാനാവില്ല -ആര്‍.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.

Tags:    
News Summary - PIL not a weapon to challenge financial decisions: Reserve Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.