ന്യൂഡൽഹി: ഡൽഹി റോസ് അവന്യൂ കോടതിയിലെ നടപടികൾ റെക്കോഡ് ചെയ്ത് വാട്സ്ആപ് വഴി പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഭാര്യ സുനിതക്കെതിരെ പരാതി. അഭിഭാഷകനായ വൈഭവ് സിങ് ആണ് ഡൽഹി ഹൈകോടതിയിൽ സുനിതക്കെതിരെ പൊതുതാൽപര്യ ഹരജി നൽകിയത്.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28ന് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവെമന്ന് പരാതിയിലുണ്ട്. കോടതി നടപടികൾ റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
വിഡിയോ കോൺഫറൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുന്നവർ അത് റെക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി 2021ൽ പുറത്തിറക്കിയ മാർഗരേഖയിലുണ്ട്. സുനിത ഇത് ലംഘിച്ചുവെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.