ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത സ്ത്രീപക്ഷ സംഘടനയായ പിഞ്ച്റ തോഡ് സ്ഥാപകാംഗം ദേവാംഗന കലിതയെ ഡല്‍ഹി വര്ഗീയാക്രമണക്കേസില് പ്രതിചേര്‍ത്ത് യു.എ.പി.എ ചുമത്തി.
സമരത്തിൽ പങ്കെടുത്തതിന് ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തുന്ന എട്ടാമത്തെ ആക്ടിവിസ്റ്റാണ് ദേവാംഗന കലിത. ആദ്യം രജിസ്റ്റർ ചെയ്ത കേസില്‍ തിഹാര്‍ കോടതി കലിതക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഡൽഹി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വഹണത്തില്‍ തടസ്സപ്പെടുത്തിയെന്നും ൈകയേറ്റം ചെയ്തുവെന്നുമുള്ള കുറ്റങ്ങളാണ് ദേവാംഗനക്കും ഇവർക്കൊപ്പം അറസ്റ്റിലായ നടാഷ നര്വലിനെതിരെയും ചുമത്തിയിരുന്നത്. നടാഷക്കെതിരെയും യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.