െമാറാദാബാദ്: ഭർത്താവിനെ ജയിലിലടച്ച ശേഷം മതംമാറ്റത്തിൽനിന്ന് രക്ഷിക്കാനെന്ന പേരിൽ ഉത്തർ പ്രദേശ് സർക്കാർ നാരീ നികേതനിൽ പാർപ്പിച്ച യുവതിയുടെ ഗർഭം അലസിയതായി പരിേശാധന റിപ്പോർട്ട്്.
ബജ്രംഗ് പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിവാദമായ മതംമാറ്റം തടയൽ നിരോധനത്തിൽ കുരുക്കി അറസ്റ്റ് ചെയ്ത മൊറാദാബാദ് സ്വദേശി റഷീദിെൻറ ഭാര്യ പിങ്കിയുടെ ഗർഭമാണ് സർക്കാർ ഡോക്ടർമാരുടെ കുത്തിവെപ്പിൽ അലസിയത്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന പിങ്കിയുടെ ആരോപണം നേരത്തേ അധികൃതർ നിഷേധിച്ചിരുന്നു. എന്നാൽ, സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് ആരോപണം ശരിവെക്കുന്നു. ഗർഭപാത്രത്തിൽ അണുബാധയേറ്റ യുവതിക്ക് അടിയന്തര ചികിത്സ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
13 ദിവസം ജയിലിൽ കഴിയേണ്ടി വന്ന റഷീദ് കഴിഞ്ഞ ദിവസം കോടതിയ വിധിയെ തുടർന്ന് മോചിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.