യു.പിയിൽ ലൗ ജിഹാദ് ആരോപിച്ച് സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ച യുവതിയുടെ ഗർഭം അലസിയതായി പരിശോധന റിപ്പോർട്ട്
text_fieldsെമാറാദാബാദ്: ഭർത്താവിനെ ജയിലിലടച്ച ശേഷം മതംമാറ്റത്തിൽനിന്ന് രക്ഷിക്കാനെന്ന പേരിൽ ഉത്തർ പ്രദേശ് സർക്കാർ നാരീ നികേതനിൽ പാർപ്പിച്ച യുവതിയുടെ ഗർഭം അലസിയതായി പരിേശാധന റിപ്പോർട്ട്്.
ബജ്രംഗ് പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിവാദമായ മതംമാറ്റം തടയൽ നിരോധനത്തിൽ കുരുക്കി അറസ്റ്റ് ചെയ്ത മൊറാദാബാദ് സ്വദേശി റഷീദിെൻറ ഭാര്യ പിങ്കിയുടെ ഗർഭമാണ് സർക്കാർ ഡോക്ടർമാരുടെ കുത്തിവെപ്പിൽ അലസിയത്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന പിങ്കിയുടെ ആരോപണം നേരത്തേ അധികൃതർ നിഷേധിച്ചിരുന്നു. എന്നാൽ, സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് ആരോപണം ശരിവെക്കുന്നു. ഗർഭപാത്രത്തിൽ അണുബാധയേറ്റ യുവതിക്ക് അടിയന്തര ചികിത്സ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
13 ദിവസം ജയിലിൽ കഴിയേണ്ടി വന്ന റഷീദ് കഴിഞ്ഞ ദിവസം കോടതിയ വിധിയെ തുടർന്ന് മോചിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.