ന്യൂഡൽഹി: വിദേശത്ത് ചികിത്സയിൽ കഴിയുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ചുമതലകൾ മന്ത്രി പിയൂഷ് ഗോയലിന് കൈമാറി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തെ തുടർന്നാണ് നടപടി. ധനവകുപ്പിന് പുറമെ ജെയ്റ്റ്ലിയുടെ വകുപ്പായ കോർപറേറ്റ് കാര്യങ്ങളും നൽകിയിട്ടുണ്ട്. ജെയ്റ്റ്‍ലി ഇനി വകുപ്പില്ലാ മന്ത്രിയായി തുടരും.
പിയൂഷ് ഗോയൽ നിലവിൽ റെയിൽേവ, ഖനി വകുപ്പുകളുടെ ചുമതലയാണ് നിർവഹിക്കുന്നത്. ധനവകുപ്പിെൻറ അധിക ചുമതല വഹിക്കുന്ന അദ്ദേഹമായിരിക്കും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‍ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നതും ഗോയലായിരുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും കൂടുതല്‍ പരിഗണനയെന്നാണ് വിവരം. മോദി സർക്കാറിന്‍റെ അവസാന ബജറ്റുകൂടിയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.