ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 74ലെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച പ്രസ്താവനയുമായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. കഴിഞ്ഞ 15 വർഷത്തിനിടെ രൂപയുടെ ഏറ്റവും മികച്ച സമയമാണ് ഇതെന്നായിരുന്നു പിയൂഷ് ഗോയലിെൻറ പ്രസ്താവന. ഹിന്ദുസഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗോയലിെൻറ വിവാദ പരാമർശം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേവലം 7 ശതമാനം മാത്രമാണ് രൂപയുടെ മൂല്യമിടിഞ്ഞത്. ഇന്ത്യൻ രൂപയുടെ സുവർണ കാലമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ ജോലിയുടെ സ്വഭാവം മാറുകയാണെന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. സർക്കാർ േജാലി കൊണ്ട് മാത്രം പുരോഗതി ഉണ്ടാക്കാൻ കഴിയില്ല. റെയിൽവേയുടെ സുവർണകാലഘട്ടം തിരികെ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ വർഷം മാർച്ച് മുതലാണ് രൂപയുടെ മൂല്യം വൻതോതിൽ ഇടിയാൻ തുടങ്ങിയത്. റഷ്യൻ റൂബിൾ, ജപ്പാനീസ് യെൻ, ദക്ഷിണാഫ്രിക്കയുടെ റാൻഡ്, മെക്സികോയുടെ പെസോ എന്നീ കറൻസികളുടെ മൂല്യവും 2018 മാർച്ചിന് ശേഷം ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.