ഭോപാൽ: സംസ്ഥാനത്തെ ശ്രീരാമനോടും ശ്രീകൃഷ്ണനോടും ബന്ധപ്പെട്ട സ്ഥലങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. തലസ്ഥാനമായ ഭോപാലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇവർക്കായി പ്രത്യേകം കവാടമൊരുക്കുമെന്നും യാദവ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന സാംസ്‌കാരിക-ടൂറിസം വകുപ്പിൻ്റെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദേശങ്ങൾ വെളിപ്പെടുത്തിയത്.
ശ്രീരാമനും ശ്രീകൃഷ്ണനുമുള്ള പ്രത്യേക പ്രവേശന കവാടങ്ങൾക്ക് പുറമെ 11-ാം നൂറ്റാണ്ടിലെ പരമാര രാജവംശത്തിലെ രാജാവായ രാജാ ഭോജിനും ഇതിഹാസമായ വിക്രമാദിത്യനും സമർപ്പിക്കുന്ന പ്രവേശന കവാടങ്ങൾ സ്ഥാപിക്കാനും അദ്ദേഹം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുകയാണ്. പ്രാദേശിക ഉത്പന്നങ്ങളെയും മതപരമായ ടൂറിസത്തെയും വികസിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളുകളിലും കോളേജുകളിലെയും പാഠ്യപദ്ധതിയിൽ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.