ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അന്തമാൻ-നികോബാർ ദ്വീപുകളിലും എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കാൻ 11,040 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ. കർഷകർക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതടക്കം വിവിധ ആനുകൂല്യങ്ങൾ അടങ്ങുന്ന 'ദേശീയ ഭക്ഷ്യഎണ്ണ മിഷൻ: ഓയിൽപാം' പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
അഞ്ചു വർഷത്തേക്ക് എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് തുക. 2026 മാർച്ച് ആകുേമ്പാഴേക്ക് രാജ്യത്ത് എണ്ണപ്പന കൃഷി മൂന്നര ലക്ഷത്തിൽ നിന്ന് 10 ലക്ഷം ഹെക്ടറായി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 2030ൽ എത്തുേമ്പാൾ 28 ലക്ഷം ടൺ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി വരുന്നതോടെ ദേശീയ ഭക്ഷ്യസുരക്ഷ മിഷനു കീഴിലുള്ള നിലവിലെ പാമോയിൽ പദ്ധതി ഇല്ലാതാകും.
ഇന്ത്യയിൽ എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിച്ച് പാമോയിൽ അടക്കം ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി കുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ വിശദീകരിച്ചു. വടക്കു കിഴക്കൻ മേഖല കാർഷിക വിപണന കോർപറേഷന് 77.45 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.