ന്യൂഡൽഹി: അയോഗ്യരാക്കിയതിനെതിരെ 20 ആം ആദ്മി എം.എൽ.എമാർ നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റി. ഇൗ മാസം 20ാം തീയതിയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ എം.എൽ.എമാരെ അയോഗ്യരാക്കാൻ ശിപാർശ ചെയ്തത്. തുടർന്ന് ശിപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ എം.എൽ.എമാർ അയോഗ്യരായി. തുടർന്നാണ് കമീഷൻ നടപടിക്കെതിരെ എം.എൽ.എമാർ കോടതിയെ സമീപിച്ചത്.
എം.എൽ.എയായിരിക്കേ പ്രതിഫലം പറ്റുന്ന അന്യപദവി വഹിച്ചതിന് ഡൽഹിയിൽ ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോട്ട് അടക്കം 20 ആം ആദ്മി പാർട്ടി എം.എൽ.എമാർക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചത്. ഭരണഘടനപദവി വഹിക്കുന്നതിന് പുറമേ, പാർലമെന്ററി സെക്രട്ടറി പദവിയടക്കം സർക്കാറിെൻറ ശമ്പളം, വാഹനം, യാത്രാബത്ത തുടങ്ങി ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന പദവി വഹിച്ചു എന്ന പരാതിയിലായിരുന്നു നടപടി.
2015ൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും തൂത്തുവാരിയ ആം ആദ്മി പാർട്ടിക്ക് 20 പേർ കൂട്ടത്തോടെ അയോഗ്യരായാലും കേവല ഭൂരിപക്ഷം നഷ്ടപ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.