വിജയ്​ ബാബുവിനെതിരായ ഹരജി ബുധനാഴ്ച പരിഗണിക്കും

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി സിംഗിൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന സർക്കാർ ഹരജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്​ ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ ബുധനാഴ്ച പരിഗണിക്കാമെന്ന്​ കോടതി അറിയിച്ചത്​.

കഴിഞ്ഞ മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന്​ കാണിച്ച്​ ഏപ്രിൽ 17ന്​ യുവ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നുവെന്നും കേസിന്‍റെ വിവരം അറിഞ്ഞ വിജയ് ബാബു ദുബായിലേക്കു ഒളിവിൽ പോയെന്നും സർക്കാർ ഹരജിയിലുണ്ട്​.ദുബായിൽ നിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈക്കോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലിലെ വാദം.

Tags:    
News Summary - Plea against Vijay Babu will hear on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.