ന്യൂഡല്‍ഹി: ആറായിരത്തോളം എൻ.ജി.ഒ(സർക്കാർ ഇതര സന്നദ്ധ സംഘടന) കളുടെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആര്.എ) ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടന സമർപ്പിച്ച ഹരജി ജനുവരി 24ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ എല്ലാ സന്നദ്ധ സംഘടനകളേയും എഫ്.സി.ആര്.എ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ രജിസ്ട്രേഷന് റദ്ദാക്കല്‍ അവരുടെ തൊഴിലാളികളുടെയും അവര്‍ സേവനം നല്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുടെയും അവകാശങ്ങളെ ലംഘിക്കുന്നതാണ്. വിവിധ എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കി കഴിഞ്ഞ ഡിസംബര്‍ 31ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.