ബംഗളൂരു: കേന്ദ്ര മന്ത്രി അനന്ത്കുമാർ ഹെഗ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സദ്ധരാമയ് യയും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ടാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. മിസ്റ്റർ സാഫ് നിയാത് നരേന്ദ്രമോദി എന്നാണ് അദ്ദേഹം പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്.
‘സാഫ് നിയാത്, സഹി വികാസ്’ എന്ന് ധർമപ്രഭാഷണം നടത്തുന്നതിന് പകരം മന്ത്രി അനന്ത് കുമാർ ഹെഗ്ഡെക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുക. യഥാർഥ വികസനം എന്താണെന്ന് അദ്ദേഹത്തെ പഠിപ്പിക്കുക. സാമൂഹിക െഎക്യം, സമഗ്ര വികസനം, സാമ്പത്തിക വികസനം എന്നിവയാണ് യഥാർഥ വികസനം - സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
അനന്ത്കുമാർ എം.പിയായിരിക്കാൻ യോഗ്യനല്ല. അദ്ദേഹം മാപ്പുപറയണം. ദിനേശ് ഗുണ്ടു റാവുവിനെതിരായി മോശം പരാമർശം നടത്തിയ ഹെഗ്ഡെ ഉടനടി രാജിവെക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.