വാരണാസി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമനത്താവളത്തിൽ ഇറങ്ങാൻ രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചുവെന്ന് കോൺഗ്രസ്. വിമാനത്താവള അധികൃതർ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയില്ലെന്നും അവർ സമ്മർദത്തിലായിരുന്നുവെന്നും കോൺഗ്രസ് നേതാവ് അജയ് റായ് ആരോപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനമാണ് അവർ അനുമതി നിഷേധിക്കാൻ കാരണം പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ വിമാനം തിങ്കളാഴ്ച രാത്രി വാരണാസിയിൽ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മനഃപൂർവം അനുമതി നൽകിയില്ല. രാഹുൽ ഗാന്ധി വാരണാസിയിൽ വന്നശേഷം പ്രയാഗ്രാജിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ സർക്കാറിൽ നിന്നുള്ള സമ്മർദം മൂലം വിമാത്താവള അധികൃതർ വിമാനം ഇറക്കാൻ അനുമതി നൽകിയില്ല. അവിടെ ധാരാളം വിമാനങ്ങളുടെ യാത്രയുള്ളതിനാൽ ആകാശത്ത് ഗതാഗതക്കുരുക്കുണ്ടെന്നാണ് അധികൃതർ ഒഴിവുകഴിവ് പറഞ്ഞത്. സർക്കാർ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അതിനാലാണ് വിമാനത്തിന് അനുമതി നൽകാതിരുന്നതെന്നും അജയ് റായ് ആരോപിച്ചു.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതു മുതൽ പ്രധാനമന്ത്രി ആശങ്കയിലാണ്. അതിനാൽ ഇപ്പോൾ രാഹുലിനെ ബുദ്ധിമുട്ടിക്കുന്നു. - അജയ് റായ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.