ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനത്തിന് പ്രതികരണവുമായി മുൻ കേന്ദ്ര ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പ്രധാനമന്ത്രി നൽകിയത് ഒരു തലക്കെട്ടും ശൂന്യമായ പേജും മാത്രമാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഇതേ കുറിച്ചുള്ള ബുധനാഴ്ചത്തെ തെൻറ പ്രതികരണവും ശൂന്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Yesterday, PM gave us a headline and a blank page. Naturally, my reaction was a blank!
— P. Chidambaram (@PChidambaram_IN) May 13, 2020
Today, we look forward to the FM filling the blank page. We will carefully count every ADDITIONAL rupee that the government will actually infuse into the economy.
‘‘ഇന്നലെ പ്രധാനമന്ത്രി നമുക്ക് തന്നത് ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ്. സ്വാഭാവികമായും എെൻറ പ്രതികരണവും ശൂന്യമായിരുന്നു. ധനകാര്യമന്ത്രി ഇന്ന് ആ പേജ് പൂരിപ്പിക്കുന്നതിനാണ് നമ്മൾ കാത്തിരിക്കുന്നത്. സർക്കാർ സമ്പദ്വ്യവസ്ഥയിലേക്ക് യഥാർഥത്തിൽ പകരുന്ന ഓരോ അധിക തുകയും ഞങ്ങൾ ശ്രദ്ധപൂർവം എണ്ണും. ’’ -ചിദംബരം ട്വീറ്റ് ചെയ്തു.
ആർക്കൊക്കെ എത്രയൊക്കെ കിട്ടി എന്നതും ശ്രദ്ധാപൂർവം പരിശോധിക്കും. നൂറ് കണക്കിന് കിലോമീറ്റർ ദൂരം നടന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയ അന്തർ സംസ്ഥാന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും എന്തു കിട്ടിയെന്നാവും ആദ്യം തങ്ങൾ പരിശോധിക്കുകയെന്നും ചിദംബരം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
We will also carefully examine who gets what?
— P. Chidambaram (@PChidambaram_IN) May 13, 2020
And the first thing we will look for is what the poor, hungry and devastated migrant workers can expect after they have walked hundreds of kilometres to their home states.
കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് 20 ലക്ഷം കോടിയുടെ പാക്കേജാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. പാക്കേജിെൻറ വിശദ വിവരം ബുധനാഴ്ച വൈകുന്നേരം ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.