സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സൈനികർക്കൊപ്പം അതിർത്തിയിൽ ദീപാവലി ആഘോഷിക്കാൻ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ രാമജന്മഭൂമിയിലെ രാംലല്ലയിൽ പ്രാർഥന നടത്തിയതിന് ശേഷമാണ് ദീപാവലി ആഘോഷത്തിന് അദ്ദേഹമെത്തിയത്. രാമക്ഷേത്ര നിർമാണത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരാഖണ്ഡിലും ഗുജറാത്തിലും മോദി സന്ദർശനം നടത്തിയിരുന്നു.

2014ൽ സിയാച്ചിനിൽ സുരക്ഷാ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചതു മുതൽ പിന്നീട് സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.

സിയാച്ചിൻ മഞ്ഞുമലകളുടെ ഉയരങ്ങളിൽ നിന്ന് ധീരരായ ജവാൻമാർക്കും സായുധ സേന ഉദ്യോഗസ്ഥർക്കുമൊപ്പം ദീപാവലി ആശംസകൾ നേരുന്നുവെന്ന് അന്നദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.' പ്രധാനമന്ത്രി എന്ന നിലയിലല്ല അവരുടെ കുടുംബാംഗം എന്ന നിലക്കാണ് നൗഷേരയിലെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. അതിൽ അഭിമാനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - PM has been celebrating Diwali with security personnel since 2014: A throwback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.