ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ അതിവേഗം വർധിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാക്കുപിഴയെ ട്രോളി സമൂഹമാധ്യമങ്ങൾ. ജില്ല മജിസ്ട്രേറ്റുമാരുമായി നടത്തിയ ഒാൺലൈൻ കൂടിക്കാഴ്ചക്കിടെയാണ് മോദിയുടെ നാക്കുപിഴ.
മീറ്റിങ് അവസാനിപ്പിക്കുന്നതിനിടെ എല്ലാവർക്കും നിർദേശം നൽകുകയായിരുന്നു മോദി. ഇതിനിടെയാണ് അബദ്ധം. എന്തൊരു നാക്കുപിഴ ആണിതെന്നും രാജ്യത്ത് ഇത്രയും കേസുകൾ പേരോയെന്നുമാണ് സാമൂഹമാധ്യമങ്ങളിൽ മോദിയുടെ വിഡിയോക്ക് താഴെവരുന്ന കമൻറുകൾ.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലെ ജില്ല മജിസ്ട്രേറ്റുമാരുമായി മോദി ഒാൺലൈൻ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. കൊറോണക്കെതിരായ യുദ്ധത്തിൽ എല്ലാവർക്കും പ്രധാന്യമുണ്ട്. ജില്ല മജിസ്ട്രേറ്റുമാരാണ് ഫീൽഡ് കമാൻഡർമാർ. നിങ്ങളാണ് നയം രൂപീകരിക്കുന്നവർ. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതും നിങ്ങളാണ് -ജില്ല മജിസ്ട്രേറ്റുമാരോട് മോദി പറഞ്ഞു.
കോവിഡ് വ്യാപനം കുറക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും മെഡിക്കൽ സാഹചര്യവും ഭരണകൂടങ്ങളെടുക്കേണ്ട നടപടികളും യോഗത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.