ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാവിലെ കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരമർപ്പിച്ച് സംസാരിക്കും. ബുദ്ധ പൂർണിമ ദിനാഘോഷങ്ങളുെട ഭാഗമായി നടക്കുന്ന വെർച്ച്വൽ പ്രാർഥനാ ചടങ്ങളിലാണ് പ്രധാനമന്ത്രി കോവിഡ് പ്രതിരോധത്തിെൻറ മുൻനിരയിലുള്ളവർക്ക് ആദരവർപ്പിക്കുക. മഹാമാരിയിൽ ജീവൻ നഷ്ടമായവർക്ക് മോദി ആദരാഞ്ജലികൾ അർപ്പിക്കും.
കേന്ദ്ര സാംസ്കാരിക മന്ത്രാലയവും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷനും ചേർന്നാണ് ലോകമെമ്പാടുമുള്ള പ്രമുഖ ബുദ്ധ സന്ന്യാസിമാരെ ഉൾപ്പെടുത്തി വെർച്ചവൽ പ്രാർഥനാ യോഗം സംഘടിപ്പിക്കുന്നത്. ഗൗതമ ബുദ്ധെൻറ ജന്മ വാർഷികമാണ് ബുദ്ധ പൂര്‍ണിമ അഥവാ ബുദ്ധ ജയന്തിയായി ആഘോഷിക്കുന്നത്.
സാംസ്കാരിക- ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ന്യൂനപക്ഷ- യുവജന- കായിക മന്ത്രി കിരൺ റിജ്ജു എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
കോവിഡ് വൈറസ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ ശ്രീബുദ്ധൻെറ പാത പിന്തുടരണമെന്നും സഹായം ആവശ്യമായവരെ സഹായിക്കണമെന്നും ബുദ്ധപൂർണിമ ആശംസകൾ നേർന്നുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.