സൈനി​കരോടൊപ്പമുള്ള ദീപാവലി ആഘോഷം മറക്കാനാവാത്ത അനുഭവമെന്ന്​ മോദി

ന്യൂഡൽഹി: ഇന്ത്യൻ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചത്​ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന്​ പ്രധാനമ​ന്ത്രി ​നരേന്ദ്രമോദി. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

നമ്മുടെ രാജ്യത്തിന്​ മാത്രം സുരക്ഷയൊരുക്കുകയല്ല സൈനികർ ചെയ്യുന്നത്​. യു.എന്നുമായി ബന്ധപ്പെട്ട്​ 18,000 ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്​. വനിത സൈനികരും യു.എന്നി​​െൻറ സമാധാന ദൗത്യത്തി​​െൻറ ഭാഗമായി പ്രവർത്തിക്കുന്നു​ണ്ടെന്നും മോദി പറഞ്ഞു.

ഖാദി, ഹാൻഡ്​ലൂം രാജ്യത്തെ ജനങ്ങളുടെ ജീവതനിലവാരം മെച്ചപ്പെടുത്തുന്നതിന്​​ സഹായിച്ചിട്ടുണ്ട്​. ഖാദിയുടെ ഉൽപന്നങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷം 90 ശതമാനത്തി​​െൻറ വർധനയുണ്ടായി​. രാജ്യത്തെ രൂപപ്പെടുത്തുന്നതിൽ സർദാർ വല്ലഭായി പ​േട്ടൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു​. 

സിസ്​റ്റർ നി​വേദിതയുടെയും ഗുരുനാനാക്കി​​െൻറയും ആശയങ്ങളും ഇന്ത്യക്ക്​ പ്രചോദനമാണ്​. മികച്ച കളിയിലൂടെ ഇന്ത്യയുടെ മനംകവർന്ന അണ്ടർ---^17 ടീമംഗങ്ങളെയും ഡെൻമാർക്ക്​ ഒാപ്പണിൽ കിരീടം നേടിയ കിഡംബി ശ്രീകാന്തിനെയും മോദി അഭിന്ദിച്ചു.

Tags:    
News Summary - PM Modi addresses the nation in Mann ki Baat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.