ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കേദാർനാഥ് ശിവക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയ ശേഷമാണ് മോദി അതിർത്തിയിലെത്തിയത്. ഹർസിലിൽ ഇന്ത്യ-ചൈന അതിർത്തിയിൽ എത്തിയ മോദി സൈനികരോടൊപ്പം ദീപാവലി മധുരം പങ്കിട്ടു.
രാജ്യത്തിെൻറ ശക്തിയും സുരക്ഷയുമാണ് മഞ്ഞുമലകളിൽ അതിർത്തി കാക്കുന്ന സൈനികരെന്ന് മോദി പറഞ്ഞു. ഭാവിയുടെ സുരക്ഷയും 125 കോടി ഇന്ത്യൻ പൗരൻമാരുടെ സ്വപ്നവും സാധ്യമാക്കുന്നതിന് പ്രാപ്തിയുള്ള സൈനികരാണ് വിദൂരമായ മഞ്ഞുമലകളിൽ ജോലി ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി ഭയത്തെ ഇല്ലാതാക്കി നന്മ പരത്തുന്ന വെളിച്ചത്തിെൻറ ആഘോഷമാണ്. ജവാൻമാർ അവരുടെ സമര്‍പ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സുരക്ഷയുടെയും നിര്ഭയത്വത്തിെൻറയും വെളിച്ചം പരത്തുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ ദീപാവലി സന്ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.