ന്യൂഡൽഹി: നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വർഷമായി രാജ്യം കള്ളപ്പണത്തിെൻറ ഭീഷണിയിലാണ് കഴിഞ്ഞതെന്നും ആ വിപത്തിനെ ഉന്മൂലനം ചെയ്യുക എന്ന ചുമതലയാണ് നിറവേറ്റിയിരിക്കുന്നതെന്നും മോദി പറഞ്ഞു. പ്രധനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’െൻറ 26 ാമത് പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടു അസാധുവാക്കിയതിനെ തുടർന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. പ്രശ്നങ്ങൾ എത്രയും പെട്ടന്ന് ശരിയാകും. രാജ്യത്തിെൻറ താൽപര്യത്തിനനുസരിച്ചാണ് നോട്ടുമാറ്റമെന്ന തീരുമാനമെടുത്തത്. ഇന്ത്യ അതിനെ വിജയകരമായി പൂർത്തിയാക്കുമെന്ന വിശ്വാസമുണ്ട്. നമ്മൾ പണമില്ലാ സമ്പദ്വ്യവസ്ഥയെ സ്വീകരിക്കണം. ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറുന്നതിന് ഇ– ട്രാൻസ്സാക്ഷൻ ആപ്പുകളും മറ്റു സേവനങ്ങളും ഉപയോഗിക്കണമെന്നും മോദി പറഞ്ഞു.
ഇടപാടുകൾക്ക് നോട്ടുകളെ മാത്രം ആശ്രയിക്കുന്നത് നിർത്തണം. ഇത് ഡിജിറ്റൽ ലോകത്തേക്ക് മാറാനുള്ള അവസരം കൂടിയാണ്. ഇ ബാങ്കിങ്, ട്രാൻസ്സാക്ഷൻ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നത് യുവജനങ്ങൾ സമൂഹത്തിലെ മറ്റുള്ളവർക്കു കൂടി പഠിപ്പിക്കണെമന്നും അദ്ദേഹം നിർദേശിച്ചു.
നോട്ട് അസാധുവാക്കി പ്രഖ്യാപിക്കുേമ്പാൾ തന്നെ അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. പൂർണമായ മാറ്റത്തിലേക്ക് 50 ദിവസത്തെ സമയമെടുക്കുമെന്നും സൂചിപ്പിച്ചു. സർക്കാറുകൾ, പോസ്റ്റ് ഒാഫീസുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ സമർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. ഉത്സാഹത്തോടെ ആ തീരുമാനമേറ്റെടുത്ത ജനങ്ങളുടെ പേരിൽ അഭിമാനമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.