മല്ലികാർജുൻ ഖാർഗെ

മോദിക്ക് എത്ര വേണമെങ്കിലും ശ്രമിക്കാം, എന്നാൽ കോൺഗ്രസ് രാജസ്ഥാനിൽ അധികാരം നിലനിർത്തും -മല്ലികാർജുൻ ഖാർഗെ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്രവേണമെങ്കിലും ശ്രമിക്കാമെന്നും എന്നാൽ രാജസ്ഥാനിൽ അധികാരം നിലനിർത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരും ആക്കാനാണ് പ്രവർത്തിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ ‘സുഹൃത്തുക്കൾക്ക്’ വേണ്ടി മാത്രമാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സായുധസേനയിൽ ഹ്രസ്വകാല റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ അതിന് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയും ബി.ജെ.പിയും ചേർന്ന് കോൺഗ്രസിന്‍റെ നയങ്ങൾ മോഷ്ടിച്ച് തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുകയാണെന്ന് ഖാർഗെ നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജനങ്ങൾക്ക് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായി അറിയാം. കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - PM Modi can try as much as he wants, Congress will retain govt in Rajasthan: Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.