ന്യൂഡല്‍ഹി: കാനഡയില്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പിലെ വിജയത്തിന് പധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്ക് അഭിനന്ദിനങ്ങള്‍. ആഗോള, ബഹുസ്വര വിഷയങ്ങളിലടക്കം ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്ന് കരുതുന്നു -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ചയായിരുന്നു കാനഡയില്‍ തെരഞ്ഞെടുപ്പ്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
നല്ല ഭാവിക്ക് വേണ്ടി വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയുണ്ടെന്നും കോവിഡിനെതിരായ പോരാട്ടം നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.