മാന്ദ്യം പെരുപ്പിച്ചു കാട്ടുന്നു –മോദി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു മാ​സ​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഇ​ടി​ഞ്ഞ​തി​​​െൻറ പേ​രി​ൽ മാ​ന്ദ്യം പെ​രു​പ്പി​ച്ചു​ കാ​ട്ടു​ന്ന​ത്​ ദോ​ഷൈ​ക​ദൃ​ക്കു​ക​ളാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പി​റ​േ​കാ​ട്ടു​പോ​യ വ​ള​ർ​ച്ച വീ​ണ്ടും പ​ഴ​യ​പ​ടി​യാ​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഏ​തി​ലും കു​റ്റം പ​റ​ഞ്ഞു പി​ടി​പ്പി​ക്കാ​തെ ഉ​റ​ക്കം​വ​രാ​ത്ത ചി​ല​രു​ണ്ട്. അ​വ​രെ തി​രി​ച്ച​റി​യ​ണം. നോ​ട്ടു​നി​രോ​ധ​നം യ​ഥാ​ർ​ഥ​ത്തി​ൽ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ചി​ല പ്ര​യാ​സ​ങ്ങ​ളു​ണ്ട്. അ​ത്​ പ​രി​ഹ​രി​ക്കാ​ൻ പാ​ക​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ത​യാ​റാ​ണ്. പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ മാ​റ്റ​മി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും -ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്പ​നി സെ​ക്ര​ട്ട​റീ​സ്​ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ജൂ​ൺ വ​രെ​യു​ള്ള ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ വ​ള​ർ​ച്ച ഇ​ടി​ഞ്ഞ്​ 5.7 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഇ​താ​ദ്യ​മ​ല്ല ഇ​​ത്ര​ത്തോ​ളം വ​ള​ർ​ച്ച​നി​ര​ക്ക്​ താ​ഴേ​ക്കു​ പോ​കു​ന്ന​ത്. യു.​പി.​എ ഭ​രി​ച്ച കാ​ല​ത്ത്​ എ​ട്ടു ത​വ​ണ ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ന്ന്​ നാ​ണ്യ​പ്പെ​രു​പ്പ​വും ധ​ന​ക്ക​മ്മി​യും പെ​രു​കി. മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ നി​ര​ക്കി​നേ​ക്കാ​ൾ നാ​ണ്യ​പ്പെ​രു​പ്പ തോ​ത്​ കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്.

ഇൗ ​സ​ർ​ക്കാ​റി​​​െൻറ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ വ​ള​ർ​ച്ച​നി​ര​ക്ക്​ ഇ​ത്ര​ത്തോ​ളം ഇ​ടി​യു​ന്ന​ത്. മൂ​ന്നു വ​ർ​ഷം ശ​രാ​ശ​രി ഏ​ഴ​ര ശ​ത​മാ​ന​മാ​യി വ​ള​ർ​ച്ച​ത്തോ​ത്​ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മു​ൻ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ഇ​ര​ട്ട​യ​ക്ക​ത്തി​ലെ​ത്തി​യ നാ​ണ്യ​പ്പെ​രു​പ്പം ഇ​പ്പോ​ൾ മൂ​ന്നു ശ​ത​മാ​ന​വും പെ​രു​കി​യ ധ​ന​ക്ക​മ്മി മൂ​ന്ന​ര ശ​ത​മാ​ന​വും മാ​ത്ര​മാ​ണ്.

Tags:    
News Summary - PM Modi Defends Economy, Says Slowdown 'Exaggerated By Pessimists'– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.