ഡൽഹി: വിശ്വാസികൾക്ക് ചെറിയപെരുന്നാൾ ആശംസകളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിലുള്ള നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈദുൽ ഫിത്തർ ആശംസകൾ അറിയിച്ചത്. "ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചൈതന്യം വർധിപ്പിക്കാൻ ഈ ശുഭകരമായ ആഘോഷം ഇടവരുത്തട്ടെ. എല്ലാവർക്കും നല്ല ആരോഗ്യവും സമൃദ്ധിയും ലഭിക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെ"- പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഈദുൽ ഫിത്തർ ആശംസ നേർന്നു. എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് മുസ്ലിം സഹോദരി സഹോദരന്മാർക്ക് എല്ലാ വിധ ആശംസകളെന്നായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്.
റമദാൻ മാസം അവസാനിക്കുമ്പോഴാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ഈ സമയത്ത് നിർധനർക്ക് ഭക്ഷണവും ഭക്ഷ്യധാന്യ കിറ്റുകളും നൽകുന്നതിന് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. ഐക്യവും സമാധാനവും സമൃദ്ധിയും നിറഞ്ഞൊരു സമൂഹത്തെ കെട്ടിപടുക്കാൻ ഈ ആഘോഷം ജനങ്ങൾക്ക് പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.