ക്വിങ്ദാവോ (ൈചന): രണ്ടുദിവസത്തെ ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) വാർഷിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തി.
ഇൗയിടെ നടന്ന വുഹാൻ അനൗപചാരിക ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ കൈക്കൊണ്ട തീരുമാനങ്ങളുടെ രൂപരേഖ സംബന്ധിച്ചും ഇതിനെ അടിസ്ഥാനമാക്കിയ നടപടികളും ചർച്ച ചെയ്തു. ആറാഴ്ചക്കിടെ മോദിയും ഷിയും ഇത് രണ്ടാം തവണയാണ് കാണുന്നത്. ഇരു നേതാക്കളുെടയും സന്ദർശനം ഹൃദ്യവും പ്രതീക്ഷനിർഭരവുമായെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
‘വുഹാൻ സമവായം’ പ്രയോഗത്തിൽ വരുത്തുന്നതിനെക്കുറിച്ചാണ് ചർച്ച നടന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലു ഷവോഹുയി പറഞ്ഞു. മോദി ഉസ്ബകിസ്താൻ പ്രസിഡൻറ് ശൗക്കത് മിർസ്വേയവുമായും കൂടിക്കാഴ്ച നടത്തി. ഷാങ്ഹായി സഹകരണ സംഘടനയിൽ (എസ്.സി.ഒ) പൂർണ അംഗത്വം ലഭിച്ചശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഉച്ചകോടിയിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.