ന്യൂഡൽഹി: ഉത്തർപ്രദേശിൽ പുതിയ ഒമ്പത് മെഡിക്കൽ കോളജുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിദ്ധാർഥ്നഗറിൽനിന്ന് വിർച്വൽ ആയായിരുന്നു ഉദ്ഘാടനം.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിെൻറ ഭാഗാമായാണ് മെഡിക്കൽ കോളജുകളുടെ നിർമാണം. 2329 കോടി രൂപ മുതൽമുടക്കിയാണ് മെഡിക്കൽ കോളജുകൾ നിർമിച്ചത്. സിദ്ധാർഥ്നഗർ, ഏട്ട, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ദേവരിയ, ഗാസിപൂർ, മിർസാപൂർ, ജാൻപൂർ എന്നീ ജില്ലകളിലാണ് മെഡിക്കൽ േകാളജുകൾ.
എട്ട് മെഡിക്കൽ കോളജുകൾ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്ഥാന സർക്കാറിെൻറ പദ്ധതിയുടെ കീഴിലുമായിരുന്നു നിർമാണം. പിന്നാക്കം നിൽക്കുന്ന ജില്ലകളിലാണ് കേന്ദ്രപദ്ധതിക്ക് കീഴിൽ മെഡിക്കൽ കോളജുകൾ നിർമിച്ചത്.
കേന്ദ്രപദ്ധതിക്ക് കീഴിൽ രാജ്യത്തെ 157 പുതിയ കോളജുകളാണ് നിർമിക്കുക. ഇതിൽ 63 എണ്ണം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.