ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശി ച്ചു. ചൊവ്വാഴ്ച തെൻറ വസതിയിലെത്തിയ മോദിയെ മധുരം നൽകിയാണ് പ്രണബ് മുഖർജി സീക രിച്ചത്.
സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് സന്ദർശനം. പ്രണബ് മുഖർജിയെ കാണുന്നത ് എപ്പോഴും സന്തോഷകരമായ അനുഭവമാെണന്ന് കൂടിക്കാഴ്ചക്കു ശേഷം മോദി ട്വീറ്റ് ചെയ്തു.
പ്രണബ് മുഖർജി മധുരം നൽകി സ്വീകരിക്കുന്ന ചിത്രങ്ങളും മോദി പങ്കുവെച്ചു. പ്രണബ് മുഖർജിയുടെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണെന്നും രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്കിയ രാഷ്ട്രതന്ത്രജ്ഞനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
Meeting Pranab Da is always an enriching experience. His knowledge and insights are unparalleled. He is a statesman who has made an indelible contribution to our nation.
— Narendra Modi (@narendramodi) May 28, 2019
Sought his blessings during our meeting today. pic.twitter.com/dxFj6NPNd5
നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ട്വിറ്ററിലൂടെതന്നെ മുഖർജി മറുപടി നൽകി. താങ്കളെ കാണുന്നതും സന്തോഷകരമാണ്. മുന്നോട്ട് പോകുംതോറും കൂടുതല്‍ കരുത്തനാവട്ടെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു. പ്രണബ് മുഖർജിക്ക് ഇൗ വർഷം ഭാരത രത്ന പുരസ്കാരം നൽകി മോദി സർക്കാർ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.