ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളുമുള്ള അമൃത ആശുപത്രി ലോകനിലവാരമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നു. 150 സീറ്റുകളുള്ള റസിഡൻഷ്യൽ എം.ബി.ബി.എസ് പ്രോഗ്രാം, നഴ്സിങ് കോളജ്, കോളജ് ഫോർ അലെഡ് ഹെൽത്ത് സയൻസ് എന്നിവയും 130 ഏക്കറിൽ ഒരുക്കിയ അമൃത കാമ്പസിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിങ് ഹെൽത്ത് കെയർ പ്രൊജക്ടാണെന്ന് അധികൃതർ അറിയിച്ചു.
500 കിടക്കകളുള്ള ആശുപത്രി അഞ്ച് വര്‍ഷത്തിനുള്ളില്‍ 2600 കിടക്കകളാക്കി വർധിപ്പിക്കും. ഏഴ് നിലകളുള്ള ഗവേഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ആറ് വര്‍ഷമെടുത്താണ് രാജ്യതലസ്ഥാനത്തോടു ചേര്‍ന്ന ഫരീദാബാദ് നഗരത്തില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്‌നേഹം, ത്യാഗം, കാരുണ്യം എന്നിവയുടെ പര്യായമാണ് അമൃതാനന്ദമയിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.