ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെയോടെയാണ് മോദി ഹിമാചലിലെ ലേപ്ചയിലെത്തിയത്. സൈനിക വേഷം ധരിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി. ''എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ''.-എന്നാണ് മോദി എക്സിൽ കുറിച്ചത്.
2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ എല്ലാ വർഷവും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ മോദി എത്താറുണ്ട്. സന്ദർശനത്തിനെ പ്രധാനമന്ത്രി സൈനികരുമായി ആശയവിനിമയം നടത്തും. ഇത്തവണ സൈനികരുമൊത്തുള്ള മോദിയുടെ ഒമ്പതാം ദീപാവലി ആഘോഷമാണ്. 2014ൽ സുരക്ഷ സേനക്കൊപ്പം സിയാച്ചിനിലാണ് മോദി ദീപാവലി ആഘോഷിച്ചത്. തൊട്ടടുത്ത വർഷം പഞ്ചാബിലെത്തി.
2016ൽ ഹിമാചിൽ പ്രദേശിലും 2017ൽ കശ്മീരിലുമെത്തി. കഴിഞ്ഞ വർഷം കാർഗിലിലെ സൈനികർക്കൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീപാവലി ആശംസകൾ അറിയിച്ചു. ''എന്റെയും പാർട്ടിയിലെ മറ്റ് നേതാക്കളുടെയും പ്രവർത്തകരുടേയും ദീപാവലി ആശംസകൾ. ഈ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമ്മാനിക്കട്ടെ.''-എന്നാണ് ഖാർഗെ കുറിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ദീപാവലി ആശംസകള്‍ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.