ന്യൂഡൽഹി: രാഷ്ട്രത്തിെൻറ നെടുംതൂണുകളായ നീതിപീഠം, നിയമനിർമാണ സഭ, ഭരണനിർവഹണ സംവിധാനം എന്നിവയും ഭരണഘടനപദവി വഹിക്കുന്നവരും പൗരസമൂഹവും ഒരുപോലെ ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ ്. ഭരണഘടനദിനം പ്രമാണിച്ച് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ലോക്സഭ, രാജ്യസഭാംഗങ്ങളെ അഭിസംബോധന ചെയ്യുകയായ ിരുന്നു രാഷ്ട്രപതി.
എല്ലാവരും അവരവരുടെ ചുമതല നിർവഹിച്ചാൽ അവകാശങ്ങൾ തേടിപ്പോകേണ്ടി വരില്ല. ചുമതല നിർവഹിച്ചില്ലെങ്കിൽ അവകാശങ്ങൾക്കു പിന്നാലെ ഓടേണ്ടി വരും. അവകാശവും ചുമതലയും ഒരു നാണയത്തിെൻറ രണ്ടു വശങ്ങളാണ് -അദ്ദേഹം പറഞ്ഞു.
ഭരണഘടന വിഭാവനം ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ എങ്ങനെ പൂർത്തീകരിക്കാം എന്ന് കൂട്ടായി ചിന്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതാണ് ഇപ്പോൾ കാലഘട്ടം ആവശ്യപ്പെടുന്നത്. ഉത്തരവാദിത്തം പൂർത്തിയാക്കാതെ അവകാശം സംരക്ഷിക്കാൻ നമുക്ക് കഴിയില്ല. ‘നാം, ഇന്ത്യയിലെ ജനങ്ങൾ’ എന്നാണ് ഭരണഘടന തുടങ്ങുന്നതു തന്നെ. ജനമാണ് ശക്തിയും പ്രചോദനവും ലക്ഷ്യവും. നമ്മുടെ ഓരോ പ്രവൃത്തിയുംവഴി രാജ്യത്തെ എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നാണ് ജനങ്ങൾ ചിന്തിക്കേണ്ടതെന്ന് മോദി കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ സർക്കാറിെൻറ കരങ്ങളിൽ ഭരണഘടനാ തത്വങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. അംബേദ്കർ പ്രതിമക്കു മുമ്പിൽ ഭരണഘടന ദിന പ്രതിപക്ഷ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.