ധൈര്യമുണ്ടെങ്കിൽ കാണിക്ക്; നിങ്ങൾക്ക് ഒരിക്കലും സി.എ.എ റദ്ദാക്കാനാവില്ല -കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി

ലഖ്നോ: ഉത്തർ​പ്രദേശിലെ അസംഖഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിതുടങ്ങിയതിന് എതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. അതിനു മറുപടിയായാണ് മോദിയുടെ വെല്ലുവിളി. ദശകങ്ങളായി അഭയാർഥികളെ കോൺഗ്രസ് പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അവരുടെ ആവശ്യങ്ങൾ ഒരിക്കലും കണക്കിലെടുത്തില്ലെന്നും മോദി ആരോപിച്ചു.

''നിങ്ങളുടെ മുഖംമൂടിയാണ് ഇന്ന് മോദി വലിച്ചു കീറിയിരിക്കുന്നത്. കാപട്യക്കാരും വർഗീയ വാദികളുമാണ് നിങ്ങൾ. 60 വർഷം ഈ നാടിനെ നിങ്ങൾ വർഗീയ വിദ്വേഷത്തിന്റെ തീയിൽ എരിച്ചു. ഇത് മോദിയുടെ ഉറപ്പാണ്. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് സി.എ.എ റദ്ദാക്കാനാവില്ല.​''-മോദി പറഞ്ഞു.

വിഭജനത്തിന്റെ ഇരയായവർക്ക് പൗരത്വം നൽകുന്ന പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകം മുഴുവൻ തിരിച്ചറിയുകയാണെന്നും മോദി പറഞ്ഞു.

''ലോക പത്രങ്ങളുടെ മുഖപേജിൽ ഇന്ത്യൻ ജനാധിപത്യത്തെ ആഘോഷിക്കുന്ന വാർത്തകൾ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്നതിന്റെ തെളിവാണിത്. എൻ.ഡി.എ ഭരണകാലത്ത് ജനങ്ങൾക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളെ ലോകം നേരിട്ടറിയുകയാണ്.''-മോദി പറഞ്ഞു.


Tags:    
News Summary - PM Modi slams Opposition over CAA in Azamgarh rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.