ന്യൂഡൽഹി: പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന തൊഴിൽമേളക്ക് തുടക്കം കുറിക്കുമെന്നും ഒക്ടോബർ 22ന് 75,000 പേർക്ക് ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് നൽകുമെന്നും അധികൃതർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി യു.പി.എസ്.സിയും എസ്.എസ്.സിയും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുമാണ് നിയമനം നൽകുക. നിലവിൽ വിവിധ വകുപ്പുകളിലും മറ്റുമുള്ള ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്രസർക്കാറിന്റെ 38 മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് ഈ 75,000 നിയമനങ്ങൾ. ഗ്രൂപ്പ് എ (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി തസ്തികകളിലായാണ് ഇത്രയും നിയമനങ്ങളുണ്ടാവുക.
കേന്ദ്ര സായുധസേന, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, എൽ.ഡി.സി, സ്റ്റെനോ, പി.എ, ആദായനികുതി ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്കെല്ലാം നിയമനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.