നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തറക്കല്ലിടും. 10,050 കോടി ചെലവിലാണ് വിമാനത്താവളത്തിന്‍റെ ആദ്യഘട്ട പ്രവൃത്തി നടത്തുന്നത്.

1,300 ഏക്കറാണ് വിമാനത്താവളത്തിനായി ഏറ്റെടുത്തത്. 1.2 കോടി യാത്രക്കാർക്ക് ഒരു വർഷം സഞ്ചാരിക്കാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. 2024ഓടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേഖലയിലെ വ്യാപാര, ടൂറിസം മേഖലകൾക്ക് പദ്ധതി കുതിപ്പേകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ചു അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി യു.പി മാറും.

Tags:    
News Summary - PM Modi To Lay Foundation Stone Of Noida International Airport Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.