ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കും

ന്യൂഡൽഹി: ജൂൺ 12,13 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെർച്വൽ സംവിധാനത്തിലൂടെ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് അരിദം ബാഗ്ചിയാണ് അറിയിച്ചത്.

കോൺവാളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യൻ പ്രധാനമന്ത്രിയെ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥി രാജ്യമായി ബോറിസ് ജോൺസൻ ക്ഷണിച്ചിരുന്നു. യു.കെ, യു.എസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയില്‍ പങ്കെടുക്കും.

കോവിഡ് വൈറസ്, ആഗോള സാമ്പത്തിക വ്യവസ്ഥ എന്നിവ ജി 7 നേതാക്കള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

Tags:    
News Summary - PM Modi to participate in G7 outreach sessions on June 12, 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.