ഗുജറാത്തിലെ വനിതാ പ്രവർത്തകർക്കായി പ്രത്യേക 'നമോ' ആപ്പ്​

ഗാന്ധിനഗർ: ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായി പ്രത്യേക ആപ്പുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട്​ ബന്ധപ്പെടാവുന്ന നമോ ആപ്പാണ്​ ബി.ജെ.പി ഗുജറാത്തിലെ വോട്ടർമാർക്ക്​ പരിചയപ്പെടുത്തുന്നത്​. വനിതാ പ്രവർത്തകർക്കായുള്ള ഇൗ ആപ്പിൽ മോദിയുമായി വിഡിയോ ചാറ്റിങ്ങിനുള്ള സൗകര്യവുമുണ്ട്​. നമോ ആപ്പു വഴി ​േബ്ലാക്ക്​​ തലത്തിലുള്ള  5500 ഒാളം ബി.ജെ.പി മഹിളാ മോർച്ചാ പ്രവർത്തകരുമായി മോദി തത്സമയ സംവാദം നടത്തി. 

പ്രധാധമന്ത്രി നേരിട്ട്​ സംസാരിക്കുന്നത്​ വനിതകളെ സ്വാധീനിക്കുമെന്നും കൂടുതൽ വനിതാ വോട്ടർമാരെ പാർട്ടിക്ക്​ ലഭിക്കുമെന്നും ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്​ പറഞ്ഞു.
പുതിയ ആപ്പിലൂടെ വിഡിയോ ചാറ്റിങ്​ നടത്തുകയും പ്രധാനമന്ത്രിയോട്​ നേരിട്ട്​ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യാം. പാർട്ടി വനിതകളുടെ ക്ഷേമത്തിന്​ മുൻതൂക്കം നൽകുന്നുണ്ട്​. കോൺഗ്രസിനേക്കാൾ വനിതാ സഥാനാർഥികളുള്ളത്​ ബി.ജെ.പിക്കാണെന്നും ഭൂപേന്ദ്ര യാദവ്​ പറഞ്ഞു. 
ഡിസംബർ 9 നും 14 നും രണ്ടുഘട്ടമായാണ്​ ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. 
 

Tags:    
News Summary - PM Modi To Use App To Connect With 5,500 Women BJP Workers In Gujarat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.