ന്യൂഡൽഹി: ഫലസ്തീൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 10ന് പുറെപ്പടും. ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുന്നതിനിടയിൽ ഫലസ്തീനെ അവഗണിക്കുന്നുവെന്ന കാഴ്ചപ്പാട് വളരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ ഫലസ്തീൻ യാത്ര.
വെസ്റ്റ് ബാങ്കിലേക്കുള്ള ഒൗദ്യോഗിക യാത്രക്കിടയിൽ റാമല്ലയിലെ യാസിർ അറഫാത് മ്യൂസിയവും നരേന്ദ്ര മോദി സന്ദർശിക്കും. ഫലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ ജനതക്ക് െഎക്യദാർഢ്യം അറിയിക്കുന്നതിനുമാണ് പ്രധാനമന്ത്രിയുടെ യാത്രയെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ വിശദീകരിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ നിർണായക സംഭാവനകൾ നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
10ന് റാമല്ലയിൽ എത്തുന്ന നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും. സംയുക്ത പ്രസ്താവനയും വിരുന്നും നിശ്ചയിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ക്ഷണപ്രകാരമാണ് അവിടേക്കുള്ള യാത്ര. യു.എ.ഇയിലേക്കുള്ള രണ്ടാമത്തെ സന്ദർശനം, ഇൗ ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രത്യേക പ്രാധാന്യത്തിന് തെളിവാണെന്ന് രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ദുബൈയിൽ ലോക ഭരണതല ഉച്ചകോടിയിൽ പ്രധാനമന്ത്രി പെങ്കടുക്കും. ഇൗ യോഗത്തിൽ പ്രത്യേക ക്ഷണിതാവാണ് ഇന്ത്യ.
യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അബൂദബിയിൽ ഒരു ക്ഷേത്രത്തിന് മോദി തറക്കല്ലിടും. ഒമാൻ സന്ദർശനത്തിെൻറ ഭാഗമായി മസ്കത്തിലെത്തുന്ന നരേന്ദ്ര മോദി, അവിടെയും പ്രവാസികളുമായി സംസാരിക്കും. സുൽത്താൻ ഖാബൂസ് പള്ളിയും ശിവക്ഷേത്രവും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.