ചണ്ഡീഗഡ്: അമൃത്സറിലെ ബിയാസിൽ സ്ഥിതി ചെയ്യുന്ന രാധ സോമി സത് സംഘം (ആർ.എസ്.എസ്.ബി) പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. സത് സംഘം തലവൻ ബാബ ഗുരീന്ദർ സിങ് ധില്ലനുമായും മോദി സംഭാഷണം നടത്തി.
ബാബ ഗുരീന്ദർ സിങ് ധില്ലന്‍റെ നേതൃത്വത്തിലുള്ള ആർ.എസ്.എസ്.ബി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന ഒന്നാണെന്ന് മോദി ട്വീറ്റ് ചെയ്തു.
ദേരാ ബാബ ജയ്മൽ സിങ് എന്നറിയപ്പെടുന്ന ആർ.എസ്.എസ്.ബി അമൃത്സർ നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ബിയാസ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് ഉൾപ്പെടെ രാജ്യത്തുടനീളം ഇതിന് അനുയായികളുണ്ട്.
ഈ വർഷാദ്യം പ്രധാനമന്ത്രി ഡൽഹിയിൽ വെച്ച് ധില്ലനെ കാണുകയും സംഘടന നടത്തുന്ന സാമൂഹിക സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുന്ദർനഗറിലെയും സോളനിലെയും പൊതുയോഗങ്ങളിലും മോദി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.