ജി20 കൂട്ടായ്മയിൽ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയൻ

ന്യൂഡൽഹി: ജി20 കൂട്ടായ്മയിൽ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഫ്രിക്കൻ യൂണിയൻ അംഗമായ വിവരം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചേർന്ന് ആഫ്രിക്കൻ ചെയർപേഴ്സൺ അസാലി അസൗമനിയെ ജി20യിലേക്ക് സ്വാഗതം ചെയ്തു.

ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമാക്കാനുള്ള നിർദേശം ഇന്ത്യയാണ് മുന്നോട്ടുവെച്ചത്. എല്ലാവരും ഇത് അംഗീകരിച്ചു. നിങ്ങൾ എല്ലാവരുടേയും അംഗീകാരത്തോടെ ജി20യിലെ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ ക്ഷണിക്കുകയാണെന്ന് മോദി പറഞ്ഞു. 55 രാജ്യങ്ങൾ ചേർന്ന സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ.

കോവിഡിനെ നമുക്ക് തോൽപ്പിക്കാമെങ്കിൽ യുദ്ധമൂലമുണ്ടായ വിശ്വാസതകർച്ചയേയും നമുക്ക് മറികടക്കാനാവും. ഇന്ത്യക്ക് ജി20 അധ്യക്ഷ പദം എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്ന മുദ്രാവാക്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും മോദി പറഞ്ഞു.


Tags:    
News Summary - PM Modi welcomes African Union as G20 permanent member with a big hug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.