ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി ഭാര്യ സുനിത കെജ്രിവാൾ. അധികാരം കൊണ്ട് അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നിലെന്ന് സുനിത എക്സിൽ കുറിച്ചു. ഡൽഹിയിലെ ജനങ്ങളെ കേന്ദ്ര സർക്കാർ ചതിച്ചു. കെജ്രിവാളിന്‍റെ ജീവിതം ജനങ്ങൾക്കായി സമർപ്പിച്ചതാണെന്നും സുനിത കെജ്രിവാൾ ചൂണ്ടിക്കാട്ടി.
‘‘അധികാരത്തിന്‍റെ അഹങ്കാരത്താൽ മോദിജി നിങ്ങൾ മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. നിങ്ങൾ എല്ലാവരെയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.
നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പം നിന്നു. അകത്തായാലും പുറത്തായാലും അദ്ദേഹം ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു. ജനനേതാവാണെന്ന് പൊതുജനത്തിന് അറിയാം. ജയ് ഹിന്ദ്’’ -സുനിത കെജ്രിവാൾ പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭർത്താവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് സുനിത കെജ്രിവാ മോദിയെ രൂക്ഷമായി വിമർശിച്ചത്.
ഇന്നലെ രാത്രിയാണ് കെജ്രിവാളിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഇ.ഡി. അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.