ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായി നവജാതശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിച്ച് ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് തമിഴിസൈ സൗന്ദര്‍രാജ. ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഇന്ന് ജനിച്ച കുഞ്ഞുങ്ങൾക്കാണ് സമ്മാനം നൽകിയത്. ചെന്നൈ കോർപറേറ്റീവ് ആശുപത്രിയിൽ ഇന്ന് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്വർണമോതിരം സമ്മാനമായി നൽകുമെന്നും അവർ അറിയിച്ചു.
പാർട്ടിയുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം. എന്നാൽ ലോക്സഭാ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള തന്ത്രമാണിതെന്നും എ.െഎ.എ.ഡി.എം.കെ നേതാവായിരുന്ന ജലയളിത സ്വീകരിച്ചിരുന്ന അതേ തന്ത്രമാണ് ബി.ജെ.പി തമിഴ്നാട്ടിൽ പയറ്റുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ജയലളിതയുടെ ജന്മവാർഷിക ദിനത്തിൽ റോയപുരത്തെ സർക്കാർ ആശുപത്രി സന്ദർശിച്ച മന്ത്രി ഡി. ജയകുമാർ അന്ന് ജനിച്ച കുഞ്ഞുങ്ങൾക്കെല്ലാം സ്വർണമോതിരം സമ്മാനിച്ചിരുന്നു.
നരേന്ദ്രമോദി തെൻറ മണ്ഡലമായ വാരാണസിയിലാണ് 68ാം പിറന്നാൾ ആഘോഷിക്കുക. തമിഴ്നാട് ഘടകം ട്വിറ്ററിലൂടെയും മോദിക്ക് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.