മോദിക്ക് 72-ാം പിറന്നാൾ; ആശംസയുമായി രാഹുൽ ഗാന്ധിയും ശശി തരൂരും

ന്യൂഡൽഹി: ശനിയാഴ്ച 72-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ , കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ തുടങ്ങിയവർ പ്രധാനമന്ത്രിക്ക് ആശംസ നേർന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശംസങ്ങൾ നേരുന്നു എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തപ്പോൾ പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെയെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ഇരുട്ട് നീക്കി പൗരൻമാരിൽ പുരോഗതിയുടേയും വികസനത്തിന്‍റേയും സാമൂഹിക ഐക്യത്തിന്‍റേയും വെളിച്ചം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും തരൂർ ട്വീറ്റ് ചെയ്തു.

നേരത്തെ, റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുട്ടിൻ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു. താങ്കളുടെ പിറന്നാളാണെന്ന് ഞങ്ങൾക്ക് അറിയാം. റഷ്യൻ പാരമ്പര്യമനുസരിച്ച് ഞങ്ങൾ ഒരിക്കലും മുൻകൂട്ടി അഭിനന്ദനങ്ങൾ അറിയിക്കാറില്ല. അതുകൊണ്ട് തനിക്കത് ചെയ്യാൻ കഴിയില്ലെന്നും എല്ലാ ആശംസകളും നേരുന്നതായും പുടിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാങ്ഹായ് ഉച്ചകോടിക്കിടെ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

മധ്യപ്രദേശിലാണ് മോദി പിറന്നാൾ ആഘോഷിക്കുക. നമീബിയയിൽ നിന്നും ഇന്ത്യയിലെത്തുന്ന എട്ടു ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി തുറന്ന് വിടും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി പരിപാടികൾ ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

Tags:    
News Summary - PM Modi's birthday today: Rahul Gandhi, Tharoor's messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.