ലഖ്നോ: മോദി സർക്കാർ മുങ്ങുന്ന കപ്പലാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ആർ.എസ്.എസിന് പോലും മോദി സർക്കാറിൽ വിശ്വാസ ം നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകർ പങ്കെടുക്കാറില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസവും മായാവതി മോദിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് സ്ത്രീകളെ ബഹുമാനിക്കാൻ കഴിയുമോയെന്ന് അവർ ചോദിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണ്. ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി അവരെ വേര്‍പ്പെടുത്തിയേക്കുമെന്ന് ഭാര്യമാർ ഭയക്കുന്നുവെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.