ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്’ പരിപാടിയിലൂടെ 100 റേഡിയോ പ്രഭാഷണങ്ങൾ പൂർത്തിയാക്കുന്നത് വൻകിട ആഘോഷമാക്കാൻ ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും ഒരുക്കം. ഈ മാസം 30നാണ് 100ാമത്തെ പ്രഭാഷണം. ഇതു പ്രമാണിച്ച് 100 രൂപയുടെ സ്മാരക നാണയം സർക്കാർ പുറത്തിറക്കുമ്പോൾ, മണ്ഡലാടിസ്ഥാനത്തിൽ 100 വീതം പ്രചാരണ പരിപാടികൾ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.
100 രൂപ നാണയത്തിൽ മൻ കി ബാത്തിനെ അനുസ്മരിപ്പിക്കുന്ന ലോഗോ ഉണ്ടാകും. മൈക്രോഫോൺ, റേഡിയോ തരംഗങ്ങൾ, 2023 വർഷം എന്നിവ ഇതിൽ ആലേഖനം ചെയ്യും.
ഇംഗ്ലീഷിലും ദേവനാഗരിയിലും മൻ കി ബാത് എന്ന് എഴുതിയിട്ടുണ്ടാവും. 35 ഗ്രാം വരുന്ന നാണയം ഭാഗികമായി വെള്ളിയിലാണ്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന് മോദി തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.