കെ.സി.ആർ മോദിയുടെ അടിമ; തെലങ്കാനയിൽ തെരഞ്ഞെടുപ്പ്​ നേരത്തെയുണ്ടാകില്ല - കോൺഗ്രസ്​

ഹൈദരാബാദ്​: തെലങ്കാനയിൽ നേരത്തെ തെരഞ്ഞെടുപ്പ്​ നടത്താനുള്ള നീക്കം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉപേക്ഷിച്ചുവെന്ന്​ കോൺഗ്രസ്​. നരേന്ദ്ര ​േമാദിയും തെരഞ്ഞെടുപ്പ്​ കമ്മീഷനും കെ.സി.ആറി​​​െൻറ ആശയത്തെ അംഗീകരിക്കുന്നില്ല. അതിനാൽ തെരഞ്ഞെടുപ്പ്​ നേരത്തെ ഉണ്ടാകില്ലെന്നും​ കോൺഗ്രസ്​ പറഞ്ഞു.

ചന്ദ്രശേഖരറാവു ഒരു പാവയാണ്​. മോദിയുടെ അടിമ​. മുഖ്യമന്ത്രിയു​െട റിമോർട്ട്​ കൺ​േട്രാൾ പ്രധാനമന്ത്രിയുടെ കൈയിലാണ്​. നേരത്തെ തെരഞ്ഞെടുപ്പ്​ എന്ന മുഖ്യമന്ത്രിയുടെ ആശയ​െത്ത പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്നും തെലങ്കാന പ്രദേശ്​ കോൺഗ്രസ്​ വക്​താവ്​ ശ്രാവൺ ദസൊജു പറഞ്ഞു. മുഖ്യമന്ത്രിക്ക്​ നേരത്തെ തെരഞ്ഞെടുപ്പ്​ വേണമെന്ന്​ ആഗ്രഹമുണ്ട്​. അത്​ അദ്ദേഹത്തോട്​ അടുപ്പമുള്ളവരോട്​ പങ്കുവെച്ചിട്ടുമുണ്ട്​. എന്നാൽ മോദിയും തെരഞ്ഞെടുപ്പ്​ കമ്മീഷനും അംഗീകരിക്കുന്ന​ില്ലെന്നും ശ്രാവൺ പറഞ്ഞു.

എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്​ ​െക.സി.ആർ പറഞ്ഞു.

Tags:    
News Summary - PM Modi's "Slave" KCR May Have Dropped Idea Of Early Poll: Congress -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.